Company Registration

കേരളത്തിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടോ എങ്കിൽ നിങ്ങൾ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം......

നിങ്ങളുടെ ബിസിനസ് ഐഡിയ നല്ലരീതിയിൽ നടപ്പിലാക്കിയില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക് പലപ്രശ്നങ്ങളും ഉണ്ടായേക്കാം...

ഏറ്റവും പ്രദാനമായി അറിയേണ്ടത് ശരിയായ ബിസിനസ് രെജിസ്ട്രേഷൺ നിങ്ങൾക് ഉണ്ടായിരിക്കണം എന്നതാണ്....എന്താണ് ശരിയായ ബിസിനസ് രെജിസ്ട്രേഷൺ അല്ലെങ്കിൽ ബിസിനസ് മോഡൽ എന്ന് നോക്കാം...

സോൾ പ്രൊപ്രൈറ്റർ, പാർട്ണര്ഷിപ്പ്, ലിമിറ്റഡ് ലിയബിലിറ്റി കമ്പനി , ലിമിറ്റഡ് ലിയബിലിറ്റി പാർട്ണർഷിപ്പ് എന്നിവയാണ് പ്രധാനപ്പെട്ട ബിസിനസ് മോഡലുകൾ...... നിങ്ങളുടെ ബിസിനസ് ഇൻഡസ്ടറി രെജിസ്ട്രേഷൺ (ഉദാഹരണം , FSSI രെജിസ്ട്രേഷൺ) ആവശ്യം ഉള്ളതെങ്കിൽ അത്തരം രെജിസ്ട്രേഷൺ GST രെജിസ്ട്രേഷൺ എന്നിവ എല്ലാ ബിസിനസ് മോഡലുകൾക്കും ഒരുപോലെ ബാധകമാണ്

സോൾ പ്രൊപ്രൈറ്റർ- വളരെ ഈസി ആയി ചെയ്യാവുന്ന ബിസിനസ് മോഡൽ ആണിത് ...പഞ്ചായത്തു ലൈസൻസ്, GST രെജിസ്ട്രേഷൺ, ഇൻഡസ്ടറി രെജിസ്ട്രേഷൺ എന്നിവ ആവശ്യമുണ്ടെങ്കിൽ മാത്രം എടുക്കാം. ബിസിനസ്സ്വ തുടങ്ങുന്നയാളുടെ സ്വന്തം പാൻ(PAN number) ഉപയോഗിച്ചാണ് എല്ലാരെജിസ്ട്രേഷനുകളും ബാങ്ക് അക്കൗണ്ടും എടുക്കേണ്ടത്.

പാർട്ണര്ഷിപ്പ്: രണ്ടോ അതിലധികമോ വ്യക്തികൾ ചേർന്ന് ബിസിനസ് ചെയ്യുന്നരീതിയാണ് ഇത്.... അവർതമ്മിൽ സമ്മതിച്ച എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ആണ് ഇത് രൂപീകരിക്കുന്നത്...സ്ഥാപനത്തിന്റെ പേരിലുള്ള പാൻ എടുത്തശേഷം ആവശ്യമായ ലൈസെൻസുകൾക്കും സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിനും അപേക്ഷിക്കാവുന്നതാണു ...

ലിമിറ്റഡ് ലിയബിലിറ്റി കമ്പനി- ഇന്ത്യയിൽ രണ്ടു തരത്തിൽ ആണ് ലിമിറ്റഡ് ലിയബിലിറ്റി കമ്പനികൾ ഉള്ളത് ...പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ പബ്ലിക് ലിമിറ്റഡ് കമ്പനി.

പലരും വ്യകതമായ അറിവുലഭിക്കാതെ ഓൺലൈൻ ആയും മറ്റും കമ്പനികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്... കമ്പനികൾ തുടങ്ങാൻ വളരെ എളുപ്പമാണ് പക്ഷെ തുടർന്നു നിർബന്ധമായും ഫയൽ ചെയ്യേണ്ടതായ ചില ഫോമുകൾ ഉണ്ട് കൂടാതെ പാലിക്കപ്പെടേണ്ടതായ ചില നിയമങ്ങളും ഉണ്ട് ..ഓൺലൈൻ ചതിക്കുഴികളും തട്ടിപ്പുകളിലും വീണു ഭീമമായ തുകകൾ പെനാൽറ്റി അടക്കേണ്ടിവന്നവർ ധാരാളമായുണ്ട്

അതുകൊണ്ട് വ്യക്തമായി മനസിലാക്കി ശരിയായരീതിയിൽ മാത്രമേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ തുടങ്ങാവൂ ...

വളരെ അധികം സാധ്യതകൾ നിങ്ങൾക്കുമുന്നിൽ തുറന്നുതരുന്ന ഒരു ബിസിനസ് മോഡൽ ആണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ...എങ്ങനെ സുരക്ഷിതമായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാമെന്ന് അറിയാൻ താല്പര്യം ഉണ്ടെങ്കിൽ ഫ്രീ ആയി നിങ്ങൾക്കു അഡ്വൈസ് ലഭിക്കാൻ ഞങ്ങളെ വിളിക്കുക....ചതിക്കുഴികളിൽ വീഴാതിരിക്കുക